തലയോലപ്പറമ്പിൽ വൻ കുഴൽപ്പണവേട്ട
തലയോലപ്പറമ്പ്:
തലയോലപ്പറമ്പിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 1, 12, 1, 12,38,000 രുപയുടെ കുഴൽപ്പണം പിടിച്ചു. അന്തർസംസ്ഥാന സ്വകാര്യ ബസിൽ കടത്തിയ പണത്തിന് പുറമെ 12 വിദേശ കറൻസികളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പത്തനാപുരം ജസീറ മൻസിലിൽ ഷാഹുൽ ഹമീദിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി ആർ സ്വരുപിന്റെ നേതൃത്വത്തിലുള്ള സംഘം തയയോലപ്പറമ്പ് ഡി ബി കോളേജിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പണവുമായി പ്രതിയെ പിടികൂടിയത്.