പോർട്ട് ബ്ലയറിന്റെ പേര് മാറ്റി
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൻ്റെ പേര് ശ്രീ വിജയ പുരം എന്ന് പുനർനാമകരണം ചെയ്തു, “കൊളോണിയൽ മുദ്രകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്” സാക്ഷാത്കരിക്കാനാണ് ഇത് ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച പറഞ്ഞു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രിട്ടീഷ് കൊളോണിയൽ നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ ആർക്കിബാൾഡ് ബ്ലെയറിൻ്റെ പേരിലാണ് പോർട്ട് ബ്ലെയർ അറിയപ്പെടുന്നത്. നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ശ്രീ വിജയപുരത്തിന് സമാനതകളില്ലാത്ത സ്ഥാനമുണ്ടെന്ന് അമിത് ഷാ ട്വീറ്റിൽ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തിൻ്റെ പ്രതീകമാണ് ഈ പേരെന്നും അദ്ദേഹം പറഞ്ഞു.
“മുമ്പത്തെ പേരിന് കൊളോണിയൽ പാരമ്പര്യമുണ്ടായിരുന്നെങ്കിൽ, ശ്രീ വിജയ പുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതീകപ്പെടുത്തുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു.