മുംബൈയിൽ ഹോർഡിംഗ് തകർന്ന് 8 പേർ മരിച്ചു, 60 പേർക്ക് പരിക്കേറ്റു

 മുംബൈയിൽ ഹോർഡിംഗ് തകർന്ന് 8 പേർ മരിച്ചു, 60 പേർക്ക് പരിക്കേറ്റു

മുംബൈയിലെ ഘാട്‌കോപ്പർ ഏരിയയിലെ കൂറ്റൻ പരസ്യബോർഡ് പ്രെട്രോൾ പമ്പിലേക്ക് വീണ് കുറഞ്ഞത് എട്ട് പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശക്തമായ പൊടിക്കാറ്റും കനത്ത മഴയും നഗരത്തിൽ നാശം വിതച്ചതിനെ തുടർന്നാണ് സംഭവം.

മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഷിൻഡെ പറഞ്ഞു. നഗരത്തിലെ മുഴുവൻ പരസ്യ ബോർഡുകളുടെയും ഓഡിറ്റിംഗ് നടത്താൻ കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേയിലെ പൊലീസ് ഗ്രൗണ്ട് പട്രോള്‍ പമ്പിലേക്കാണ് കൂറ്റന്‍ പരസ്യബോര്‍ഡ് മറിഞ്ഞുവീണത്. പരസ്യ ബോര്‍ഡിന്റെ ഇരുമ്പ് കാലുകള്‍ പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്ന കാറുകള്‍ അടക്കമുള്ളവയിലേക്ക് തുളച്ചുകയറി. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്‌സിലൂടെ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News