മേരികോം നേതൃസ്ഥാനം ഒഴിഞ്ഞു.
ന്യുഡൽഹി:
പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ നേതൃസ്ഥാനം( ചീഫ് ഡി മിഷൻ) ഒഴിഞ്ഞതായി ബോക്സിം താരം എം സി മേരികോം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമായി പറയുന്നത്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയ്ക്ക് ഇക്കാര്യം വ്യക്തമാക്കി കത്തയച്ചു. പാരീസിൽ ജൂലൈയിൽ തുടങ്ങുന്ന ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ ചുതല മാർച്ചിലാണ് പ്രഖ്യാപിച്ചിരുന്നത്. മേരികോമിന്റെ രാജി സ്വീകരിക്കുന്നതായി ഉഷ പറഞ്ഞു. പുതിയ ചീഫ് ഡി മിഷനെ ഉടൻ തീരുമാനിക്കുമെന്ന് ഉഷ പ്രസ്താവിച്ചു.