രജ്ജി ട്രോഫിയിൽ രോഹന് അർധ സെഞ്ചുറി

ഗുവാഹത്തി:
അസമിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരള ഓപ്പണറായ രോഹൻ കുന്നുമ്മൽ 95 പന്തിൽ 83 റണ്ണെടുത്തു. 104 പന്തിൽ 52 റണ്ണുമായി കൃഷ്ണപ്രസാദ് ക്രീസിലുണ്ട്. കളി നിർത്തുമ്പോൾ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 141 റണ്ണെടുത്തു.സഞ്ജു സാംസണിന്റെ അഭാവത്തിൽ രോഹൻ കുന്നുമ്മലായിരുന്നു ക്യാപ്റ്റൻ. ഓപ്പണിങ് വിക്കറ്റിൽ രോഹനും കൃഷ്ണപ്രസാദും 133 റണ്ണടിച്ചു. ആദ്യകളിയിൽ കേരളം ഉത്തർപ്രദേശുമായി സമനിലയിലായിരുന്നു.

