വനിതാ ടിടിഇമാർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു
പാലക്കാട്:
ജോലി കഴിഞ്ഞിറങ്ങുന്ന വനിതാ ടിടിഇമാർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം ഒരുക്കാതെ റെയിൽവെ. ഇതിൽ പ്രതിഷേധിച്ച് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ വനിതാ ടി ടി ടിടിഇമാർ നടുറോഡിൽ കിടന്ന് പ്രതിഷേധിച്ചു. വ്യാഴാഴ്ച രാത്രി രണ്ടു മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് ഷൊർണൂരിൽ ഇറങ്ങിയ തിരുവനനപുരം ഡിവിഷനിലെ ടിടിഇമാരാണ് കിടക്കാൻ സ്ഥലമില്ലാത്തതിനാൽ റോഡിൽ പ്രതിഷേധിച്ചത്. കിടക്കാനോ വസ്ത്രം മാറാനോ ഉള്ള സൗകര്യം അനുവദിച്ച മുറിയിലണ്ടായിരുന്നില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ റെയിൽവെ നടപടി സ്വീകരിക്കുന്നില്ല. വനിതാ ടിടിഇമാർ അഡീഷണൽ ഡിവിഷണൽ റെയിൽവെ മാനേജർക്ക് പരാതി നൽകി.