വനിതാ പ്രീമിയർ ബാംഗ്ലൂർ മുന്നിൽ
ന്യൂഡൽഹി:
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായി എല്ലിസെ പെറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പ്ലേ ഓഫിലേക്ക് നയിച്ചു. മുംബൈ ഇന്ത്യൻ സിനെതിരെ നാലോവറിൽ 15 റൺ മാത്രം വഴങ്ങി ആറ് വിക്കറ്റാണ് ഓസ്ട്രേലിയക്കാരി നേടിയത്. 38 പന്തിൽ 40 റണ്ണുമായി പുറത്താകാതെ നിന്നു. മുംബൈ 19 ഓവറിൽ 113 റണ്ണിന് പുറത്തായി. ബാംഗ്ലൂർ 15 ഓവറിൽ ജയം നേടി.സജനയെ ഓപ്പണറാക്കിയാണ് മുംബൈ കളി തുടങ്ങിയത്. ഒരു സിക്സറും അഞ്ച് ഫോറുകളും ആ ഇന്നിങ്സിൽ ഉൾപ്പെട്ടു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ റണ്ണെടുക്കും മുമ്പ് അതേ ഓവറിൽ പെറി തോൽപ്പിച്ചു. പെറിയുടെ വിക്കറ്റിൽ നാലെണ്ണം ബൗൾഡായിരുന്നു. മറുപടിക്കെത്തിയ ബാംഗ്ലൂരിന് 39 റണ്ണിന് മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും പെറിയും റിച്ചാ ഘോഷും ജയമൊരുക്കി.