ശബരിമലയിൽ ദർശനസമയം 18 മണിക്കൂറാക്കി
പ്രതിദിനം 80,000 പേർക്ക് ദർശനം
ശബരിമല ദർശനസമയം എല്ലാ ദിവസവും 18 മണിക്കൂറാക്കി. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. പുലർച്ചെ മൂന്ന് മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയും ആയിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
പ്രതിദിനം 80,000 പേർക്കാണ് ദർശനം സൗകര്യം. 70,000 പേര്‍ക്ക് വെർച്വൽ ക്യൂ വഴിയും ബാക്കി സ്പോട് ബുക്കിങ് ആയിരിക്കും. സ്പോട് ബുക്കിങിനായി പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകും. സ്പോട് ബുക്കിങ്ങിന് ആധാർ നിർബന്ധമാണ്. സ്പോട് ബുക്കിങ്ങിനായി പമ്പയിൽ 7 കൗണ്ടറുകൾ ഒരുക്കും. ഇത്തവണ പമ്പയിലും 1,500 ചെറു വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കും. പമ്പയിൽ ചക്കുപാലത്തും ഹിൽ ടോപ്പിലുമാണ് പാർക്കിങ്.