96 മണ്ഡലങ്ങൾ ഇന്ന്ബൂ ത്തിലേക്ക്
ന്യൂഡൽഹി:
ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായി ഒമ്പത് സംസ്ഥാനത്തും ജമ്മു-കാശ്മീരിലുമായി 96 മണ്ഡലത്തിൽ തിങ്കളാഴ്ച വോട്ടെടുപ്പ്.ആന്ധ്രപ്രദേശിലെ 25, തെലുങ്കാനയിലെ 17 മണ്ഡലത്തിൽ ഒറ്റ ഘട്ടമായി തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ 13, മഹാരാഷ്ട്രയിൽ 11, ബംഗാളിലും മധ്യപ്രദേശിലും 8 വീതം, ബീഹാറിൽ അഞ്ച്, ഒഡീഷയിലും,ജാർഖണ്ഡിലും നാലു വീതം മണ്ഡലങ്ങളിൽ വോട്ടെടുപ്പുകൾ നാളെ നടക്കും.ഇതോടൊപ്പം ജമ്മു-കാശ്മീരിലെ ശ്രീനഗറിലും വോട്ടെടുപ്പ് നടക്കും. ഈ സീറ്റുകളിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് സമാപിച്ചു. നാലാം ഘട്ടത്തോടെ 380 മണ്ഡലത്തിലെ വോട്ടെടുപ്പ് പൂർത്തിയാകും. മെയ് 20നും, 25നും 49 മണ്ഡലത്തിലും, ജൂൺ ഒന്നിന് 57 മണ്ഡലത്തിലും വോട്ടെടുപ്പ് നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.