അടൽ സേതു-കടൽപ്പാലം ഉദ്ഘാടനം ചെയ്തു

മുംബൈ:
ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടൽപ്പാലമായ അടൽസേതു പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചു. 17,840 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പാലം 16.5 കിലോമീറ്റർ കടലിലും 5.5 കിലോമീറ്റർ കരയിലുമാണ്.ഉദ്ഘാടന ശേഷം പ്രധാനമന്ത്രി പാലത്തിൽ യാത്ര ചെയ്ത് നവി മുംബൈയിലെത്തി. സെൻട്രൽ മുംബൈയിൽ നിന്ന് നവി മുംബൈയിലേക്കുള്ള സമയം രണ്ടു മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയും. ഒരു വശത്തേയ്ക്ക് 250 രൂപയും ഇരു വശത്തേക്കും 375 രൂപയുമാണ് ടോൾ നിരക്ക്. ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്താണ് അടൽ സേതു.

