IFFK @2024 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു

 IFFK @2024 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു

തിരുവനന്തപുരം:

29ാത് കേരള ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിരിതെളിഞ്ഞു. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ സിനിമ രംഗത്തെ അതുല്യ പ്രതിഭയായ ഷബാന ആസ്‌മി ചടങ്ങിൽ മുഖ്യാതിഥിയായി. ഹോങ്ങൊങ് സംവിധായക ആൻ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം നൽകി.

ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ അടക്കമുള്ള മേളയായി ഐ എഫ് കെ അറിയപ്പെടുന്നത് ഏറെ അഭിമാനം ഉള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സിനിമ പ്രദർശനം മാത്രമല്ല ഈ മേളയിൽ നടക്കുന്നത്. ഇവിടെ നടക്കുന്ന ചർച്ചകളും അഭിപ്രായം പ്രകടനങ്ങളുംപുരോഗമന സ്വഭാവമുള്ളതാണ്. ചലച്ചിത്രമേള എന്നതിനപ്പുറം യുവതി യുവാക്കൾക്ക് കലാസാംസ്കാരിക ഫാഷൻ രംഗങ്ങളിൽ ഈ പുതുകാലത്ത് ഉയർന്നുവരുന്ന ട്രെൻഡുകളെ പരിചയപ്പെടാനും പരിചയപ്പെടുത്താനുമുള്ള വേദി കൂടിയായി ഈ ചലച്ചിത്രോത്സവം മാറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവിധ ഭേദചിന്തകൾക്കും അതീതമായി യുവാക്കളുടെ കൂട്ടായ്മകൾ ഈ മേളകളിൽ ഉണ്ടാകുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News