അമേരിക്കൻ കൊടും കുറ്റവാളി പിടിയിൽ

തിരുവനന്തപുരം:
അമേരിക്കൻ കൊടുംകുറ്റവാളിയായ ലിത്വാനിയ പൗരനെ തലസ്ഥാനത്ത്നിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്റ്റോ കറൻസി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അന്താരാഷ്ട്ര കുറ്റവാളി അലക്സേജ് ബെസിയോക്കേവ് (46) നെയാണ് വർക്കലയിലെ ഹോം സ്റ്റേയിൽനിന്ന് ചൊവ്വാഴ്ച പിടികൂടുന്നത്. വിദേശത്തേയ്ക്ക് രക്ഷപ്പെടാൻ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സിബിഐയുമായി സഹകരിച്ച് പിടികൂടിയത്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾക്കെതിരെ ഇന്റപോൾ വാറന്റ് പുറപ്പെടുവിച്ചിരുന്നു.