ഇന്റർപോൾ തിരഞ്ഞ ക്രിപ്റ്റോ കറൻസി പ്രതി വർക്കല പോലിസ് പിടിയിൽ

 ഇന്റർപോൾ തിരഞ്ഞ ക്രിപ്റ്റോ കറൻസി പ്രതി വർക്കല പോലിസ് പിടിയിൽ

അമേരിക്കയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി വർക്കലയിൽ താമസിച്ചു വന്നിരുന്ന വിദേശ പൗരൻ അലക്സേജ് ബേസിക്കോവ് വർക്കല പോലീസിന്റ പിടിയിൽ .

ലിത്വാനിയൻ സ്വദേശിയായ പ്രതി, അമേരിക്കയിൽ നിരോധിച്ച റഷ്യൻ ക്രിപ്റ്റോ കറൻസി ഇടപാടുകളിലുൾപ്പടെ തീവ്രവാദ സംഘങ്ങൾക്കും സൈബർ ക്രിമിനൽ സംഘങ്ങൾക്കും ലഹരിമാഫിയയ്ക്കും സഹായം ചെയ്തു എന്നതാണ് കുറ്റം.

2019 മുതൽ 2025 വരെ ഏകദേശം 96 ബില്യൺ യു എസ് ഡോളർ ഇടപാടാണ് അലക്സേജ് ബേസിക്കോവും കൂട്ടാളി അലക്സാണ്ടർ മിറയും ചേർന്ന് നടത്തിയത് . ഏകദേശം ഒരു മാസമായി ബേസിക്കോവും കുടുംബവും വർക്കലയിൽ ഒരു റിസോർട്ടിൽ താമസിച്ചു വരിക ആയിരുന്നു. 

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇയാൾ കുടുംബത്തെ നാട്ടിലേക്കു തിരിച്ചയക്കുകയും പിന്നീട് റഷ്യയിലേക്ക് കടക്കാനും ആയിരുന്നു പദ്ധതി . നിലവിൽ ഇയാൾക്ക് ഇന്ത്യയിൽ കേസുകൾ ഒന്നും തന്നെ ഇല്ല. 

 എന്നാൽ ഇന്റർപൊളിന്റ ഇടപെടൽ മൂലം ഡൽഹിയിലെ പാഠ്യല കോടതി ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ക്രൈം എഡിജിപി യുടെ നിദ്ദേശ പ്രകാരം തിരുവനന്തപുരം റൂറൽ എസ്പി യുടെ മേൽനോട്ടത്തിൽ പ്രതിയെക്കുറിച്ചു അന്വേഷിക്കുകയും വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വർക്കല പോലീസ് സ്റ്റേഷനിലെ എസ്എച്ച് ഒയും പോലിസിസുകാരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

ഏകദേശം 20 വർഷത്തോളം ശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രതിയുടെ പേരിൽ ഉള്ളത്.

വർക്കല പോലീസ് സ്റ്റേഷനിലെ എസ്എച്ച് ഒ ദിപിൻ വി , 

സിപിഒ മാരായ രാകേഷ് ആർ നായർ ,ജോജിന് രാജ് , സുജിത് ഡി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News