കേന്ദ്ര ധനമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി

ന്യൂഡൽഹി:
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഡൽഹി കേരള ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ ഒമ്പതിന് എത്തിയ കേന്ദ്ര ധനമന്ത്രിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര പാക്കേജ്, വയനാടിനായി അനുവദിച്ച 529 കോടി രൂപയുടെ വായ്പ മാർച്ച് 31 നകം നിബന്ധന നീട്ടണം, ജിഎസ് ടി നഷ്ട പരിഹാരം, കെ – റെയിൽ അനുമതി, വിഴിഞ്ഞം തുറമുഖത്തിനുള്ള കേന്ദ്ര സഹായം തുടങ്ങിയ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ധനമന്ത്രിയോട് മുഖ്യമന്ത്രി ആവർത്തിച്ചു.