മകരവിളക്ക് നാളെ

  മകരവിളക്ക് നാളെ

ശബരിമല:

         മകരവിളക്കിന് മണിക്കൂറുകൾമാത്രം ശേഷിക്കെ ശബരിമലയിൽ തീർഥാടകരുടെ തിരക്ക്. ചൊവ്വാഴ്ചയാണ് മകര വിളക്ക്. രാവിലെ 8.55 ന് മകരസംക്രമപൂജ. ഇതിനുശേഷം തിരുവിതാംകൂർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന നെയ്യു പയോഗിച്ച് അഭിഷേകം ചെയ്യും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കാനയിക്കും. സന്നിധാനത്ത് തന്ത്രി കണ്ട്ഠര് രാജീവര്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധന നടത്തും. ഈ സമയത്ത് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കും. 19 വരെ മാത്രമേ തീർഥാടകർക്ക് ശബരിമലയിൽ ദർശനം ഉണ്ടാകു. 20ന് നട അടയ്ക്കുന്ന തോടെ മകരവിളക്ക് തീർഥാടനത്തിന് സമാപനമാകും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News