വർക്കലയിൽ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം വര്‍ക്കല പുല്ലാനിക്കോടില്‍ ഭാര്യാ സഹോദരനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. പുല്ലാനിക്കോട് സ്വദേശി സുനിൽ ദത്ത് (54) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരി ഉഷാകുമാരിക്കും (46)വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.ഉഷാ കുമാരിയുടെ ഭര്‍ത്താവ് ഷാനിയാണ് ഇരുവരെയും വെട്ടിയത്. സംഭവത്തിനു ശേഷം രക്ഷപെട്ട ഇയാൾക്കായി വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വെകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഉഷാകുമാരിയും ഷാനിയും കുറച്ചുനാളുകളായി അകന്ന് താമസിക്കുകയായിരുന്നു. വ്യാഴ്ച വൈകിട്ട് ഷാനിയും രണ്ട് സുഹൃത്തുക്കളുമായി ഉഷാകുമാരിയുടെ കുടുംബവീട്ടിൽഎത്തുകയും ഉഷാകുമാരിയുമായി വഴക്കിടുകയും ചെയ്തു. ഇത് കണ്ട് സുനിൽ ദത്ത് പ്രശ്നത്തിൽ ഇടപെട്ടതോടെ തർക്കം രൂക്ഷമാവുകയും ഷാനി ഇരുവരെയും വെട്ടുകയുമായിരുന്നു.സുനിൽ ദത്തിന്റെ കഴുത്തിനും കാലിനുമാണ് മാരകമായി വെട്ടേറ്റത്.