സീനിയർ നാഷണൽ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ
വെഞ്ഞാറമൂട്:
ഓൾ ഇന്ത്യ സീനിയർ നാഷണൽ യോഗാ സ്പോർട്സ് ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽ കുള സമുച്ചയത്തിൽ സജ്ജീകരിച്ചിട്ടുള്ള 7 വേദികളിലായാണ് മത്സരം. 700ഓളം മത്സരാർഥികളും 200 ഓളം ഒഫിഷ്യൽസും പങ്കെടുക്കും. രാവിലെ 9.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. തെരഞ്ഞെടുക്കപ്പെ ടുന്നവർ ഏഷ്യൻ യോഗാ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. 16 ന് പകൽ 11 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.