ഭക്തലക്ഷങ്ങൾ ആറ്റുകാലമ്മയ്‌ക്ക് നിവേദ്യം അര്‍പ്പിച്ചു, സാഫല്യത്തോടെ മടക്കം

അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി ഭക്തലക്ഷങ്ങൾ ആറ്റുകാൽ പൊങ്കാല സമർപ്പിച്ചു.
ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ നഗരത്തിലെമ്പാടും വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിൽ പുണ്യാഹം തളിച്ചു.
പൊങ്കാല അർപ്പിക്കാൻ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ഭക്തർ തിരുവനന്തപുരം നഗരത്തിലേക്ക് എത്തിയത്.
കൃത്യം 10.15ന് ആറ്റുകാല്‍ ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്‌ണു വാസുദേവന്‍ നമ്പൂതിരിക്ക് കൈമാറി. തുടര്‍ന്ന് 10.30ന് ക്ഷേത്ര നടയ്ക്ക് നേരെ ഒരുക്കിയ പണ്ടാരയടുപ്പില്‍ മേല്‍ശാന്തി അഗ്നി പകര്‍ന്നു.