സമഗ്ര മാലിന്യ പരിപാലന നിയമം:ബൈലോയിൽ ഭേദഗതി
തിരുവനന്തപുരം:
സമഗ്ര മാലിന്യ പരിപാലന നിയമാവലി 2017 എന്ന ബൈലോ യിൽ ഭേദഗതി വരുത്താൻ കോർപ്പറേഷൻ കൗൺസിൽ അംഗീകാരം നൽകി. പൊതുജനാഭിപ്രായം ആരാഞ്ഞശേഷം തുടർ നടപടിക്കായി സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. ഖരമാലിന്യങ്ങളുടെ വേർതിരിക്കലും ജൈവ മാലിന്യ ഉറവിട സംസ്കരണവും, ചപ്പുചവറുകൾ വലിച്ചെറിയുന്നതിന്റെ നിയന്ത്രണം, അജൈവ മാലിന്യങ്ങളുടെ കൈമാറ്റം എന്നിവ നിയമങ്ങളിലൂടെ ഉറപ്പാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മാലിന്യം കത്തിക്കാനോ, ഗ്രീൻ പ്രോട്ടോക്കോൾ ലംഘിക്കാനോ പാടില്ലെന്ന കർശന വ്യവസ്ഥകളാണ് ബൈലോയിൽ ഭേദഗതി വരുത്തിയിട്ടുള്ളതു്.നൂറിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പരിപാടി മൂന്ന് ദിവസം മുൻപ് കോർപ്പറേഷനെ അറിയിച്ചിരിക്കണം. മാലിന്യം തരം തിരിച്ച് സ്വന്തം ചെലവിൽ സംസ്കരിക്കണം. ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവമൂലമുണ്ടാകുന്ന മാലിന്യ പരിപാലനത്തിന്റെ ഉത്തരവാദിത്വം നടത്തിപ്പുകാരായ കമ്മിറ്റിക്കാർ വഹിക്കണം. മാലിന്യം വേർതിരിച്ച് നൽകാത്തവർക്കെതിരെ നിയമ ലംഘനത്തിന് ബൈലോ കേരള മുസിപ്പൽ ആക്ട്പ്രകാരം പിഴയീടാക്കും.ഇക്കാര്യങ്ങളെല്ലാം ബൈലോ ഭേദഗതിയിലുൾപ്പെടുത്തി.