ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടമായി: ഇസ്രായേൽ പ്രതിരോധ മന്ത്രി

 ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടമായി: ഇസ്രായേൽ പ്രതിരോധ മന്ത്രി

16 വർഷമായി ഭരിച്ചിരുന്ന ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.

“ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. തീവ്രവാദികൾ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുന്നു. സാധാരണക്കാർ ഹമാസിന്റെ താവളങ്ങൾ കൊള്ളയടിക്കുന്നു. അവർക്ക് ഇനി സർക്കാരിൽ വിശ്വാസമില്ല”- ഇസ്രായേലിലെ പ്രധാന ടിവി സ്റ്റേഷനുകളിൽ പ്രക്ഷേപണം ചെയ്ത വീഡിയോയിലായിരുന്നു ഇസ്രായേൽ പ്രതിരോധമന്ത്രിയുടെ പ്രതികരണം.

ഒക്‌ടോബർ ഏഴിന് ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 1,200 പേർ മരിക്കുകയും 240 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.ഏകദേശം തിരിച്ചുള്ള ആക്രമണത്തിൽ 4,630 കുട്ടികൾ ഉൾപ്പെടെ 11,240 പേർ നിലവിൽ ഏറ്റുമുട്ടലിൽ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ നടത്തുന്ന സൈനിക ആക്രമണത്തെ തുടർന്ന് ഗാസയിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഭവനരഹിതരായി. വടക്കൻ ഗാസയുടെ പകുതി ഭാഗം പൂർണ്ണമായും ഒഴിപ്പിക്കാനും സാധാരണക്കാരോട് ഒഴിഞ്ഞുപോകാനുമായിരുന്നു ഇസ്രായേലിന്റെ ഉത്തരവ്.

ഗാസയിൽ വെടിനിർത്തലിനായുള്ള ലോകരാജ്യങ്ങളുടെ ആഹ്വാനങ്ങൾ ഇസ്രായേൽ തുടർച്ചയായി നിരസിച്ചുകൊണ്ടിരിക്കുകയാണ്. വെടിനിർത്തൽ കരാർ പരിഗണിക്കണമെങ്കിൽ ഹമാസ് ബന്ദികളാക്കിയ 240 ലധികംപേരെ വിട്ട് നൽകണമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം.

ഇനിയെന്ത് ?എല്ലാം നഷ്ടപെട്ട ബാലിക
ആരൊക്കൊയോ ചെയ്‌ത അപരാധത്തിന്‌ അനുഭവിക്കുന്നത് നിരപരാധികൾ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News