വിവിധ ബാങ്കുകളിൽ ഒഴിവുകൾ

എസ് ബി ഐയിൽ 42 ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ എന്നീ സ്പെഷ്യലിസ്റ്റ് കേഡർ തസ്തികകളിൽ 42 ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലാ ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 25-40. വിശദ വിവരങ്ങൾക്ക് https. bank.sbi/career സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 19.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് ഓഫീസറുടെ ഒഴിവ്
മുംബൈ:
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 192 സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളുണ്ട്. ഇൻഫർമേഷൻ ടെക്നോളജി, ലോ ഓഫീസർ, ക്രെഡിറ്റ് ഓഫീസർ,റിസ്ക് മാനേജർ , ഫിനാൻഷ്യൽ അനലിസ്റ്റ്, സെക്യൂരിറ്റി ഓഫീസർ,ലൈബ്രേറിയൻ എന്നീ തസ്തികകളിലാണ് ഒഴിവ്. വിദ്യാഭ്യാസയോഗ്യതകളും മറ്റു വിശദ വിവരങ്ങളും www.centralbankofindia.co.in എന്ന വെബ്ബ്സൈറ്റിൽ ലഭ്യമാണ്.അപേക്ഷിക്കുവാനുള്ള അവസാന തീയതി നവംബർ 19.
SIDBI യിൽ 50 ഒഴിവുകൾ
സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 50 അസിസ്റ്റന്റ് മാനേജർമാരുടെ ഒഴിവുകളുണ്ട്. ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സാണ്.അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 28. വിശദ വിവരങ്ങൾക്ക് www. sidbi.in കാണുക.

