ടൂറിസം – നവംബർ 16 ന് ആദ്യ നിക്ഷേപക സംഗമം

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാരം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ആദ്യ ടൂറിസം നിക്ഷേപ സംഗമം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നവംബർ 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജൻ, കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി കെ.വേണു, ടൂറിസം സെക്രട്ടറി കെ.ബിജു, ആസൂത്രണ ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവർ പങ്കെടുക്കും.
പ്രസിദ്ധ ടൂറിസം കേന്ദ്രങ്ങൾ, നവീന ടൂറിസം ഉൽപ്പന്നങ്ങൾ എന്നിവ നിക്ഷേപകർക്ക് മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 6 ന് വാഗമണ്ണിൽ ഉത്ഘാനം ചെയ്ത ” ചില്ലുപാലം” അൻപതിനായിരത്തിലധികം സഞ്ചാരികളാണ് സന്ദർശിച്ചതു്. കൂടാതെ ചാവക്കാട്ടെ ഫേ്ളാട്ടിങ് ബ്രിഡ്ജും ധാരാളം സന്ദർശകരെ ആകർഷിച്ചു. രാജ്യത്തിനകത്തും പുറത്തമുള്ള നിക്ഷേപകർ സംഗമത്തിൽ പങ്കെടുക്കും.

