അറ്റക്കുളങ്ങര കിള്ളിപ്പാലം റോഡ് അടച്ചു. ബദൽ മാർഗം ഇങ്ങനെ

തിരുവനന്തപുരം : അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈ പാസ്സ് റോഡ് അടച്ചു.ഏപ്രിൽ 15 വരെ അടച്ചിടുന്നു.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി അട്ടകുളങ്ങര കിള്ളിപ്പാലം ബൈപാസ് റോഡിന്റെ നവീകരണജോലികൾ നടക്കുകയാണ്.അതിനാലാണ് ഗതാഗതം പൂർണമായും തടയുന്നത്.റോഡിന്റെ ഇരുവശത്തും ഒരേ സമയം പണി നടക്കുന്നതുകൊണ്ടാണ് റോഡ് അടച്ചിടുന്നത്.ഒരു മാസം നീണ്ടുനിൽക്കുന്ന ജോലികളാണ് ഇവിടെ പൂർത്തിയാക്കുവാനുള്ളത്.സ്മാർട്ട് സിറ്റി പദ്ധതിയുടെ കരാറുകാരുമായുള്ള പ്രശ്നത്തെ തുടർന്ന് ഏറെ നാളായി പണികൾ മുന്നോട്ട് പോകാതെ നിന്നിരുന്നു. പുതിയ കരാറുകാരെ ഏൽപ്പിച്ചതോടെയാണ് പണി പുനരാരാംഭിച്ചത്. മാസങ്ങളായി ഇത് കാരണം ഇവിടെ യാത്ര ദുരിതം അനുഭവിക്കുകയായിരുന്നു.നഗരത്തിലെമ്പാടും സ്മാർട്ട് സിറ്റി റോഡ് നിർമാണം ഗതാഗത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിള്ളിപ്പാലത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾകിഴക്കേക്കോട്ട പഴവങ്ങാടി സെൻട്രൽ തീയേറ്റർ പവർ ഹൗസ് ചൂരക്കാട്ട് പാളയം വഴി പോകാനാണ് നിർദ്ദേശം.കിഴക്കേക്കോട്ട ഓവർബ്രിഡ്ജ് തമ്പാനൂർ ചൂരക്കാട്ട് പാളയം വഴിയും പോകാവുന്നതാണ്.