ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്

ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്. താൻ പ്രസിഡൻ്റായിരുന്നുവെങ്കിൽ ഇത്തരം ഒരു ആക്രമണം നടക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
ഏപ്രിൽ ഒന്നിന് ഡാമസ്‌കയിലെ കോൺസുലേറ്റിൻ ഉണ്ടായ ആക്രമണത്തിൽ 7 റവല്യൂഷണറി ഗാർഡുകൾ ഉൾപ്പടെ രണ്ട് കമാൻ്റർമാരും ആറ് സിറിയൻ സിവിലിയൻ ഗാർഡ്സും കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രതികാരമായാണ് ഞായറാഴ്ച ഇറാൻ ഇസ്രായേൽ പ്രദേശേത്തക്ക് നേരിട്ട് ആക്രമണം നടത്തിയത്. എന്നാൽ വ്യോമാക്രമണം ഇസ്രായേൽ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് ട്രംപിൻ്റെ പോസ്റ്റ്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് പറയുന്നതനുസരിച്ച് ഞായറാഴ്ച പുലർച്ചെ ഇറാൻ 200 ലധികം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിൻ്റെ പ്രദേശങ്ങളിൽ വിക്ഷേപിച്ചിരുന്നു.
ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും സൈന്യം തടഞ്ഞുവെന്നും അതേസമയം ചെറിയ നാശനഷ്ടങ്ങൾ ഉണ്ടയാതായും ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കുന്നു. പിന്നാലെ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക രംഗത്തെത്തി. രാജ്യം ഇസ്രായേലിൻ്റെ കൂടെ നിൽക്കുകയും ഇറാനിൽ നിന്നുള്ള ഭീഷണികൾക്കെതിരെയുള്ള അവരുടെ പ്രതിരോധത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ആക്രമണത്തിന് മറുപടിയായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.
ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ അറിയിച്ചു.
ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ അറിയിച്ചു. 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളതാണു ഡ്രോണുകൾ.
ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ഇറാന്റെ ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രണം സ്ഥിരീകരിച്ചു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു അറിയിച്ചു.