എടിഎം ഇടപാടുകൾക്ക് ചെലവേറും
കൊച്ചി:
രാജ്യത്ത് എടിഎം ഇടപാടുകൾക്ക് ഇനി ഉപയോക്താവ് അധികതുക നൽകേണ്ടിവരും. എടിഎം വഴി പണം പിൻവലിക്കുമ്പോൾ ബാങ്കുകൾ തമ്മിൽ ഈടാക്കുന്ന ഇന്റർ ചെയ്ഞ്ച് ഫീസ് നിലവിലുള്ള 17രൂപയിൽനിന്ന് 23 രൂപയായി ഉയർത്തുമെന്നാണ് സൂചന. ഒരു ബാങ്കിന്റെ ഉപയോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎം വഴി പണം പിൻവലിക്കുമ്പോൾ ഉപയോക്താവിന്റെ ബാങ്ക് ആ ബാങ്കിന് നൽകേണ്ട ചാർജാണ് ഇന്റർ ചെയ്ഞ്ച് ഫീസ്. ഓരോ ബാങ്കും ഉപയോക്താക്കൾക്ക് സൗജന്യ എടിഎം ഉപയോഗത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.കൂടാതെ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്കിൽ ഓരോ മാസവും അഞ്ച് സൗജന്യ എടിഎം പണമിടപാടുകൾ അനുവദിച്ചിട്ടുണ്ട്.