ക്രിക്കറ്റ് താരം ദത്താജിറാവു അന്തരിച്ചു

വഡോദര:
പ്രായംകൂടിയ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരവും മുൻ ക്യാപ്റ്റനുമായ ദത്താജിറാവു ഗെയ്ക്വാദ് (95) അന്തരിച്ചു. വാർധക്യസഹജമായ കാരണങ്ങളാൽ ചികിത്സയിലായിരുന്നു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം.ഇന്ത്യക്കായി 1952-61 കാലത്ത് 11ടെസറ്റ് കളിച്ചു. 1959ൽ ഇംഗ്ലണ്ട് പര്യടനത്തിൽ ക്യാപ്റ്റനായിരുന്നു. 1952ൽ ഇംഗ്ലണ്ടിനെതിരെയും 1961ൽ പാകിസ്ഥാനെതിരെയും കളിച്ചു.ബറോഡ ക്രിക്കറ്റ് ടീമിൽ 1947 മുതൽ 1961 വരെ അദ്ദേഹം 1 സജീവമായിരുന്നു. ബറോഡയുടെ കാപ്റ്റനായിരുന്ന അദ്ദേഹം 5788 റണ്ണും 17 സെഞ്ചുറിയും നേടി.