ഗ്ലോബൽ സയൻസ് ഫെസ്റ്റ് നാളെ മുതൽ
തിരുവനന്തപുരം:
ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയ്ക്ക് നാളെ തുടക്കമാകും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്സ് സയൻസും ചേർന്ന് സംഘടിപ്പിക്കുന്ന ഫെസ്റ്റ് നാളെ വൈകിട്ട് ആറിന് തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ദേശീയ-അന്തർദേശീയ ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന ഫെസ്റ്റ് ഫെബ്രുവരി 15 വരെയാണ്. നാസയിൽ നിന്നുള്ള ലീഡ് പ്രോഗ്രാം സയന്റിസ്റ്റ് ഡോ. മധുലിക ഗുഹാത്ത കുർത്ത മുഖ്യാതിഥിയാകും.രണ്ടര ലക്ഷം ചതുരശ്രയടി സ്ഥലത്ത് സജ്ഞമാക്കുന്ന ക്യൂറേറ്റഡ് എക്സിബിഷൻ ഏഷ്യയിൽത്തന്നെ ആദ്യത്തേതും ഏറ്റവും വലുതുമാണ്. വിവരങ്ങൾ:gsfk.org.

