തൃശൂര്‍ പൂരംജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശം :കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തൃശൂർ പൂരം നടത്തിപ്പില്‍ ഇടപെടലുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് തൃശൂർ കളക്ടറേറ്റിൽ യോഗം വിളിച്ചു ചേര്‍ത്താണ് മന്ത്രി നടപടികള്‍ക്ക് തുടക്കമിട്ടത്.
തൃശൂര്‍ പൂരം വെടിക്കെട്ട് ജനങ്ങള്‍ക്ക് കാണുന്നതിനുള്ള അസൗകര്യം ഒഴിവാക്കാന്‍ വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് ഇന്നലെ പെസോ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി യോഗം വിളിച്ചത്. സിറ്റി പൊലീസ് കമ്മീഷണർ ആര് ഇളങ്കോ, പെസോ ഉദ്യോഗസ്ഥർ, പാറമേക്കാവ് – തിരുവമ്പാടി ദേവസ്വം ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
മന്ത്രി കെ രാജന് ഓൺലെെനായി യോഗത്തില്‍ പങ്കെടുത്തു. തൃശൂര്‍ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് യോഗത്തിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇതു ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്.