ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഡോവൽ തുടരും
ന്യൂഡൽഹി:
അജിത് ഡോവലിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമനം. പി കെ മിശ്ര പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും തുടരും.ഇരുവർക്കും ക്യാബിനറ്റ് പദവിയാണ്. ഇന്റലിജൻസ് ബ്യൂറോ മുൻഡയറക്ടറും 1968 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ അജിത് ഡോവൽ 2014 മുതൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. അമിത് ഖാരെ, തരുൺ കപൂർ എന്നിവരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉപദേഷ്ടാക്കളായി വീണ്ടും നിയമിച്ചു. കേന്ദ്ര സർക്കാർ സെക്രട്ടറി പദവിയിലും ശമ്പളത്തിലുമാണ് നിയമനം.