നീറ്റിൽ ഗ്രേസ് മാർക്ക് റദ്ദാക്കി
ന്യൂഡൽഹി:
നീറ്റ് ക്രമക്കേടിൽ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധം കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി. ഹരിയാനയിലെ ഒരു കേന്ദത്തിൽ പരീക്ഷ എഴുതിയ 1536 വിദ്യാർഥികൾക്ക് ചട്ടവിരുദ്ധമായി നൽകിയ ഗേസ് മാർക്ക് റദ്ദാക്കാമെന്ന് എൻടി എ സുപ്രീംകോടതിയെ അറിയിച്ചു. ഇവർക്ക് പരീക്ഷ ജൂൺ 23 ന് വീണ്ടും നടത്തി മുപ്പതിനുമുൻപ് ഫലം പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്കുള്ള വിജ്ഞാപനം വ്യാഴാഴ്ച തന്നെ പുറത്തിറക്കുമെന്നും എൻടിഎ യുടെ അഭിഭാഷകൻ നരേഷ് കൗശിക്ക് കോടതിയെ അറിയിച്ചു. പരീക്ഷ എഴുതാൻ തയ്യാറാകാത്തവർക്ക് നിലവിലുള്ള മാർക്കിൽ നിന്ന് ഗ്രേസ് മാർക്ക് കുറച്ചായിരിക്കും പ്രവേശനത്തിന് പരിഗണിക്കുന്നത്.