പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് 20ന്
തിരുവനന്തപുരം:
പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ് വെള്ളിയാഴ്ച രാവിനെ 11 മണിക്ക് വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മീഷൻ കോർട്ട് ഹാളിൽ നടത്തും.കുളത്തൂപ്പുഴ പഞ്ചായത്തിലെ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ ജോലിചെയ്തു വരുന്ന മുത്തുരാജ സമുദായത്തിൽപ്പെട്ടവരെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്തുക, നായിഡു സമുദായത്തെ എസ്ഇബിസി വിഭാഗത്തിൽപ്പെടുത്തുക, പടയാച്ചി വിഭാഗത്തെ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കും.