യുഎഇയുടെ ഡിജിറ്റൽ കാർഡ് ‘ജെയ്‌വാൻ’; നരേന്ദ്ര മോദിയും പ്രസിഡന്റ് ഷേഖ് മുഹമ്മദും ചേർന്ന് പുറത്തിറക്കി

യു.എ.ഇയിൽ യുപിഐ, റുപ്പേ കാർഡ് സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി .പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു തീരുമാനം.ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഇന്ത്യയുടെ യുപിഐയും യുഎഇയും എഎഎൻഐയും തമ്മിൽ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറിൽ ഇരുനേതാക്കളും ഒപ്പിട്ടു. യുഎഇ യിൽ റുപ്പേ കാർഡ് സർവീസുകളുടെ പ്രവർത്തന ഉദ്ഘാടനം ഇരുവരും നിർവഹിച്ചു.
സ്വന്തം പേരിൽ ലഭിച്ച കാർഡ് ഉപയോഗിച്ച് ഷേഖ് മുഹമ്മദ് ആദ്യ ഡിജിറ്റൽ പണമിടപാടും നടത്തി. ഡിജിറ്റൽ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെൻട്രൽ ബാങ്കും കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടിരുന്നു. ജെയ്‌വാൻ കാർഡുകൾ നിർമിക്കാൻ യുഎഇ സെൻട്രൽ ബാങ്ക് കരാർ നൽകിയത് ഇന്ത്യയുടെ നാഷണൽ പേയ്മെന്‍റ് കോർപറേഷനാണ്. ജെയ്‌വാൻ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലും റൂപേ കാർഡ് ഉപയോഗിച്ച് യുഎഇയിലും ഇനി മുതൽ പണമിടപാടുകൾ നടത്താം.

