ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മലയാളിയടക്കം 12 പേർ മരിച്ചു

ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മലയാളിയടക്കം 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽകുമാർ സദാനന്ദൻ മരിച്ചത്. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം
.

മരിച്ചവരിൽ ഒമ്പത് വിദ്യാർത്ഥികളും രണ്ട് ഒമാനികളും ഒരു പ്രവാസിയും ഉൾപ്പെടുന്നുവെന്ന് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റ് അറിയിച്ചു.
ഒമാൻ ന്യൂസ് ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തതനുസരിച്ച് കാണാതായ അഞ്ച് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.