IFFK 2024 രണ്ടാം ദിവസം “സെമ്മൽ വീസ്(SEMMEL WElS )”

 IFFK 2024 രണ്ടാം ദിവസം “സെമ്മൽ വീസ്(SEMMEL WElS )”

IFFK യിൽ പ്രദർശിപ്പിച്ച1847-ൽ വിയന്നയിൽ നടക്കുന്ന സിനിമയാണ് (SEMMEL WElS 2024), ഒരു പകർച്ചവ്യാധി പടർന്ന് പിടിക്കുമ്പോൾ അതിനെ കണ്ടെത്തുകയും അതിന് പ്രതിവിധി കണ്ടെത്താൻ ശ്രമിക്കുന്ന സെമ്മൽ വീസ് എന്ന ഡോക്ടറിൻ്റെ ജീവിതവും അദ്ദേഹം അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളുമാണ് ഇതിവൃത്തം. കഥാപരമായി ഒരു മെലോഡ്രാമ പരിവേഷം ഉണ്ടെങ്കിലും ഛായാഗ്രഹണമേന്മ യുള്ള ഒരു സിനിമയാണിത്. വൈദ്യമേഖലയുമായി ബന്ധപ്പെട്ട ഒരു തീമിന് സൗന്ദര്യപരമായ ഛായാഗ്രഹണ ശൈലി ഉചിതമാണോ എന്ന സംശയനിവാരണത്തിന് ഉതകും വിധമാണ് ഇതിൻ്റെ ഛായാഗ്രഹണം നൽകിയിരിക്കുന്നത്.

ബാക്ക് ലൈറ്റിൻ്റെയും Side light ൻ്റേയും മനോഹാരിത വളരെ ലോജിക്കൽ ആയി blend ചെയ്യുന്നതിൽ സിനി മറ്റോഗ്രഫർ വിജയിച്ചിരിക്കുന്നു എന്ന് പറയാം.ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ള ആന്ദ്രേസ് നാഗി എന്ന ഹംഗേറിയൻ ഛായാഗ്രഹകൻ്റെ കയ്യൊപ്പ് പതിഞ്ഞ സിനിമ, ഛായാഗ്രഹണ വിദ്യാർത്ഥികൾക്ക് ഒരു മുതൽകൂട്ടാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News