പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു
തിരുവനന്തപുരം:
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം.
അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.
ഭൗതിക ശരീരം നാളെ രാവിലെ 10.00 മുതൽ 11.30വരെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 1.30നു അരുവിക്കരയിലെ വസതിയിൽ
എം മണിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി
നിർമ്മാതാവും സംവിധായകനുമായ എം മണിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി. അരോമ മണിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘പ്രിയപ്പെട്ട മണി സാറിന് ആദരാഞ്ജലികൾ’ എന്നാണ് അദ്ദേഹം കുറിച്ചത്. മലയാള സിനിമയിൽ മണിയോടൊപ്പം പ്രവർത്തിച്ച താരങ്ങളും അണിയറപ്രവർത്തകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.