എൻടിപിസി വഴി 180 മെഗാവാട്ട് വൈദ്യുതി
തിരുവനന്തപുരം:
സംസ്ഥാനത്ത് ചൂട് കൂടിയതിനെത്തുടർന്നുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിര നടപടികളുമായി സംസ്ഥാന സർക്കാർ. മുൻകൂട്ടി അനുവദിച്ചതിനു പുറമെ പൊതുമേഖലാ സ്ഥാപനമായ എൻടിപിസി വഴി 180 മെഗാവാട്ട് കൂടി സംസ്ഥാനം വാങ്ങും. യൂണിറ്റിന് 5.45 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നതു്.ഇതിനു പുറമെ ഹിമാചൽപ്രദേശിൽ നിന്ന് ഈ മാസം 7.43രു പ നിരക്കിൽ 25 മെഗാവാട്ടും മേയിൽ 50 മെഗാവാട്ടും വാങ്ങും. ജൂണിലേക്ക് 500 മെഗാവാട്ടിന് ടെൻഡർ വിളിച്ചിരുന്നു. റെഗുലേറ്ററി കമ്മീഷനാണ് ടെൻഡറുകൾക്ക് അനുമതി നൽകേണ്ടതു്.കൂടംകുളം നിലയത്തിലെ അറ്റകുറ്റ പണികൾ ഈ മാസം ഇരുപതോടെ പൂർത്തിയാകും.അതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ചൂട് കൂടിയിട്ടും പ്രതിദിനം 20 ദശലക്ഷം യൂണിറ്റ് വൈദ്യുതി ജലവൈദ്യുത നിലയങ്ങൾ വഴി ഉൽപ്പാദിപ്പിക്കുന്നുണ്ട്.