ഇന്ത്യ നിഷ്പക്ഷ രാജ്യമല്ല:പ്രധാനമന്ത്രി നരേന്ദ്ര മോദി

വാഷിംഗ്ടൺ:
ഇന്ത്യ നിഷ്പക്ഷ രാജ്യമല്ലെന്നും സമാധാനത്തിൻ്റെ പക്ഷത്തിനൊപ്പം ഉറച്ച് നിൽക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ-റഷ്യാ സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു മോദിയുടെ പ്രതികരണം. വൈറ്റ്ഹൗസിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയത്.
ഇത് യുദ്ധത്തിൻ്റെ കാലഘട്ടമല്ലെന്ന് വൈറ്റ്ഹൗസിൽ സന്നിഹിതരായ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മോദി ചൂണ്ടിക്കാണിച്ചു. ‘ഇന്ത്യ നിഷ്പക്ഷരല്ല. ഇന്ത്യ സമാധാനത്തിൻ്റെ പക്ഷത്താണ്. ഇത് യുദ്ധത്തിൻ്റെ കാലഘട്ടമല്ല. യുദ്ധക്കളത്തിൽ ഒരു പരിഹാരം കണ്ടെത്താൻ സാധിക്കില്ല’ എന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രതികരണം.