ജസ്റ്റിസ് വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജി

ന്യൂഡൽഹി:
മലയാളിയായ ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. രാഷ്ട്രപതി നിയമനം നടത്തിയതായി കേന്ദ്ര നിയമമന്ത്രി അർജുൻ സിങ് മേഘ് വാൾ എക്സിൽ കുറിച്ചു. 2023 മാർച്ച് മുതൽ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ . ബോംബെ ഹൈക്കോടതി,ഗുവാഹത്തി ഹൈക്കോടതി എന്നിവിടങ്ങളിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റാനുള്ള കൊളീജിയം ശുപാർശ കേന്ദ്രം നടപ്പാക്കിയിരുന്നില്ല. നോർത്ത് പറവൂർ സ്വദേശിയാണ്. 2011 നവംബറിൽ കേരള ഹൈക്കോടതി ജഡ്ജിയായി. ജനുവരി ഏഴിനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കൊളീജിയം ശുപാർശ ചെയ്തത്.