ദേശീയ ഗെയിംസിന് തിരശ്ശീല വീണു
ഡെറാഡൂൺ:
ദേശീയ ഗെയിംസ് പ്രകടനത്തിലും മെഡൽ എണ്ണത്തിലും കേരളത്തിന് നിരാശ. മുപ്പത്തെട്ടാം ഗെയിംസ് മത്സരങ്ങൾ പൂർത്തിയായപ്പോൾ കേരളം ആദ്യപത്തിൽ കേരളം ഇല്ല. 13 സ്വർണവും 17 വെള്ളിയും 24 വെങ്കലവുമുൾപ്പെടെ 54 മെഡൽ നേടി കേരളം പതിമൂന്നാം സ്ഥാനത്താണ്.അത്‌ലറ്റിക്സിൽ സർവീസസും തമിഴ്നാടും ട്രാക്ക് കൈവശപ്പെടുത്തിയപ്പോൾ കേരളത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ഫുട്ബോളിലെ നേട്ടമായിരുന്നു ശ്രദ്ധേയം. നീന്തലിൽ ട്രിപ്പിൾ സ്വർണം നേടിയ ഹർഷിത ജയറാം തിളങ്ങി. നാല് മെഡൽ നേടിയ സജൻ പ്രകാശും, ഭാരോദ്വഹനത്തിൽ സ്വർണം നേടിയ സുഫ്ന ജാസ്മിനും കേരളത്തിന്റെ അഭിമാനം കാത്തു. സമാപന ചടങ്ങുകൾ ഇന്ന് ഹൽദ്വാനി ഗൊലാപറിലെ ഇന്ദിരാഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്നു. 39-ാം ദേശിയ ഗെയിംസ് 2027 ൽ മേഘാലയത്തിൽ നടക്കും.