പി വി അൻവർ എം എംഎൽഎ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം:
പി വി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ മത്സരിക്കില്ലെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിന് തിരുപാധിക പിന്തുണ നൽകും. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ മത്സരിപ്പിച്ചാൽ തൃണമുൽ കോൺഗ്രസിന്റെ നേതാക്കളെല്ലാം നിലമ്പൂരിൽ വന്ന് പ്രചാരണം നടത്തും. പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചത് മാപ്പ് പറയുന്നതായും പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പറഞ്ഞിട്ടാണ് താൻ ആരോപണം ഉന്നയിച്ചതെന്നും അൻവർ ആരോപിച്ചു. അൻവറിന്റെ രാജി സ്പീക്കർ എ എൻ ഷംസീർ സ്വീകരിച്ചു.