മണിപ്പൂരിൽ രാഷ്ട്രീയ പ്രതിസന്ധി
ന്യൂഡൽഹി:
ഭരണഘടനപ്രകാരം നിയമസഭ വിളിച്ചു ചേർക്കേണ്ട സമയ പരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെ മണിപ്പൂരിൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നു. ഭരണഘടനയുടെ 174 (1) അനുച്ഛേദപ്രകാരം രണ്ട് നിയമസഭാ സമ്മേളനങ്ങൾ തമ്മിൽ ആറു മാസത്തിൽ കൂടുതൽ ഇടവേള പാടില്ല. ഗുരുതരമായ ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തിട്ടും മണിപ്പൂരിലെ ഭരണ സംവിധാനത്തിന്റെ കാര്യത്തിൽ തീരുമാനത്തിലെത്താൻ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല.പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമായിരിക്കും തീരുമാനമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.