മാർപാപ്പയുടെ സ്ഥാനാരോഹണത്തിന് 12 വർഷം

വത്തിക്കാൻ സിറ്റി:
ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണത്തിന് പന്ത്രണ്ട് വർഷം. ശ്വാസകോശ അണുബാധയെത്തുടർന്ന് 28 ദിവസമായി റോമിലെ ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യ സൗഖ്യത്തിനായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ പ്രാർഥന നടത്തി. സ്ഥാനാരോഹണത്തിന്റെ 12-ാം വാർഷികത്തിൽ റോമിൽ പൊതു അവധി നൽകി. ബെനഡിക് 16-ാമൻ സ്ഥാനമൊഴിഞ്ഞതോടെ 2013ലാണ് അർജന്റീനക്കാരനായ ജെസ്യൂട്ട് കർദിനാൾ ജോർജ് മാരിയോ ബെർഗോളിയോ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതു്. സ്ഥാനാരോഹണ സമയത്ത് ഫ്രാൻസിസ് എന്ന പേരു് സ്വീകരിക്കുകയായിരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News