ചലച്ചിത്രമേള വേദിയിൽ മാക്ട പവലിയൻ ഉദ്ഘാടനം ചെയ്തു

 ചലച്ചിത്രമേള വേദിയിൽ മാക്ട പവലിയൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:

ചലച്ചിത്ര മേളയുടെ മുഖ്യവേദിയായ, ടാഗോർ തിയറ്ററിൽ മലയാള സിനിമ ടെക്‌നീഷ്യൻസ് അസോസിയേഷന്റെ (മാക്ട) പവലിയൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വർ ഉദ്ഘാടനം നിർവഹിച്ചു.

പ്രശസ്ത സംവിധായകൻ ടി വി ചന്ദ്രൻ, മാക്ട എക്സിക്യൂട്ടീവ് അംഗങ്ങളായ മധുപാൽ, വേണു ബി നായർ ,സജിൻലാൽ എന്നിവർ ഉൾപ്പെടെ പങ്കെടുത്തു.

മലയാള സിനിമയുടെ സൃഷ്ടിപരവും സാങ്കേതികവുമായ മികവിന് നിർണായക സംഭാവന നൽകുന്ന ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ പങ്ക് മുൻനിരയിൽ കൊണ്ടുവരുന്നതിനൊപ്പം, ആശയവിനിമയം, സഹകരണം, പ്രൊഫഷണൽ വളർച്ച എന്നിവയ്ക്കുള്ള വേദിയായി മാക്ട പവലിയൻ പ്രവർത്തിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News