V: നിശാഗന്ധി നൃത്തോത്സവത്തിന് തുടക്കം
തിരുവനന്തപുരം:
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവം വെള്ളിയാഴ്ച ആരംഭിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. 20ന് സമാപിക്കും. നൃത്തോത്സവത്തോടനുബന്ധിച്ച് 7 ദിവസം നീളുന്ന കഥകളി മേളയ്ക്കും കനകക്കുന്ന് കൊട്ടാരം വേദിയാകും.നൂറിലധികം കഥകളി കലാകാരൻമാർ പങ്കെടുക്കുന്ന കഥകളിമേള ദിവസവും വൈകിട്ട് 5.30 ന് കൊട്ടാരത്തിനകത്തുള്ള വേദിയിൽ അരങ്ങേറും. വെള്ളിയാഴ്ച ബാലിവധം, 15 ന് കല്യാണസൗഗന്ധികം, 16 ന് ബകവധം, 17 ന് നളചരിതം, 18 ന് കംസവധം, 19 ന് ഉത്തരാസ്വയംവരം, 20 ന് രുക്മാംഗദചരിതം എന്നീ കഥകളാണ് അവതരിപ്പിക്കുന്നത്.