IFFK- 2023; ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന് സുവർണചകോരം; സമാപന ചടങ്ങിൽ പ്രസംഗത്തിനിടെ രഞ്ജിത്തിന് കൂവൽ

തലസ്ഥാനനഗരിയെ വിസ്മയ ചിത്രങ്ങൾ കൊണ്ട് കൊണ്ട് സമ്പുഷ്ടമാക്കിയ 8 രാപകലുകൾക്ക് വർണ്ണശബളമായ സമാപനം.മൂല്യാധിഷ്ഠിത ചിത്രങ്ങളുടെ പ്രദർശനം കൊണ്ട് ശ്രദ്ധേയമായ ഇരുപത്തി എട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റിന്.വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് റുസ്യുകെ ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ പ്രമേയം. മികച്ച സംവിധായകനുള്ള രജത ചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ചിത്രം സൺഡേ. വൃദ്ധദമ്പതിമാരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സദസ്സിൽ ഉണ്ടായിരുന്ന ഒരു വിഭാഗം കൂവി വിളിച്ചാണ് വേദിയിലേക്ക് വരവേറ്റത്.
മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സൺഡേയുടെ സംവിധായകൻ ഷോക്കിർ കോലികോവിനാണ്.മലയാള ചിത്രമായ തടവാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച നവാഗത സംവിധായകനുള്ള രചതചകോരം തടവിന്റെ സംവിധായകൻ ഫാസിൽ റസാഖും സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടത്തിനാണ്.
മലയാള ചിത്രമായ തടവാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം സ്വന്തമാക്കി.
മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും സൺഡേയുടെ സംവിധായകൻ ഷോക്കിർ കോലികോവിനാണ്.
സമഗ്ര സംഭാവനക്കുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണനിൽ നിന്നും പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി ഏറ്റുവാങ്ങി.. ചടങ്ങിൽ നടൻ പ്രകാശ് രാജ് മുഖ്യാതിഥിയായി.

