ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുന്നു.നാല് ജവാന്മാർക്ക് വീരമൃത്യു.

മൻപ്രീത് സിങ്ങിൻ്റെ മൃതദേഹത്തിന് സല്യൂട്ട് ചെയ്യുന്ന മകൻഓരോ ഭാരതീയനെയും വേദനിപ്പിക്കുന്ന ചിത്രം
ജമ്മു കശ്മീരിലെ അനന്തനാഗ് ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സൈനികന് വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലിൽ മരിച്ച സൈനികരുടെ എണ്ണം നാലായി ഉയർന്നു. ബുധനാഴ്ചയാണ് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. അനന്തനാഗ് ജില്ലയിലെ കൊകേരാങ് ഏരിയയിലാണ് സംഭവം.
രാഷ്ട്രീയ റൈഫിൾസ് യൂണറ്റിന്റെ ചുമതലയുള്ള കമാൻഡിങ് ഓഫീസർ കേണൽ മൻപ്രീത് സിങ്, ആർമി മേജർ ആശിഷ് ധോനാക്, ജമ്മുകശ്മീർ ഡി.എസ്.പി ഹുമയുൺ ഭട്ട്, റൈഫിൾമാൻ രവികുമാർ തുടങ്ങിയവർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ഊർജിതമാക്കിയിരുന്നു. തെരച്ചിൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.