ഗാസയിൽ ഭക്ഷണ ദൗർലഭ്യം
ഗാസസിറ്റി:
തെക്കൻ ഗാസയിലെ റാഫയിൽ ഭക്ഷണ ദൗർലഭ്യം അതിരു ക്ഷമായി തുടരുന്നു.ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ20 പേർ കൊല്ലപ്പെട്ടു.ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 19000 പേർ കൊല്ലപ്പെട്ടു.ഇസ്രയേലിന്റെ കടന്നാക്രമണത്തിൽ ഗാസയിലെ പട്ടിണി രൂക്ഷമായിരിക്കുകയാണ്. മൂന്നു ദിവസത്തിലൊരിക്കൽ മാത്രമാണ് ഇവിടെ ഭക്ഷണം ലഭിക്കുന്നത്. ഗാസയിൽ അടിയന്തിര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യു യുഎൻഡബ്ല്യുആർഎ മേധാവി ഫിലിപ്പ് ലാസാറിനി ആവശ്യപ്പെട്ടു. ഇതിനിടെ വെസ്റ്റ് ബാങ്കിൽ ആക്രമണം നടത്തുന്ന ഇസ്രയേലിന്റെ ജൂത കുടിയേറ്റക്കാർക്കു മേൽ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി.