ശബരിമല: ​ഇനി ശരണം വിളിയുടെ നാളുകൾ

 ശബരിമല: ​ഇനി ശരണം വിളിയുടെ നാളുകൾ

പത്തനംതിട്ട: മണ്ഡലമാസ പൂജകൾക്കായി നവംബർ 16 വൈകിട്ട് 5 മണിക്ക് പുതിയ മേൽശാന്തി മൂവാറ്റുപുഴ ഏനനല്ലൂർ പുത്തില്ലത്ത് മനയിൽ പി.എൻ. മഹേഷ് ശബരിമല നട തുറക്കും.അന്നേ ദിവസം തന്നെ മാളികപ്പുറം മേൽശാന്തിയായി കെ.ജയരാമൻ നമ്പൂതിരിയും സ്ഥാനമേൽക്കും.473 ബസുകളുമായി കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റേഷനും വ്യാഴാഴ്ച മുതൽ പമ്പയിൽ പ്രവർത്തനമാരംഭിക്കും.

പമ്പയിൽ 64 കിടക്കകളും സന്നിധാനത്ത് 15 കിടക്കകളുമുള്ള ഐ.സി.യു സംവിധാനമുള്ള ആശുപത്രികൾ സ ജ്ജമായിട്ടുണ്ട്. കൂടാതെ അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററും തയ്യാറാക്കിക്കഴിഞ്ഞു. പമ്പയിലേക്കുള്ള ജലവിതരണം സുഗമമാക്കാൻ കക്കിയാറിൽ തടയണ നിർമ്മിച്ചു.കൂടാതെ വനപാലകരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. നിലക്കൽ പാർക്കിങ് ഗ്രൗണ്ടും ചെക്ക് പോസ്റ്റിൽ ഫാസ്ടാഗും ഏർപ്പെടുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News