ശാന്തിഗിരി ആശ്രമം: സിൽവർ ജൂബിലി നംബർ 20 ന് ഉപരാഷ്‌ട്രപതി ജഗദീപ് ധൻഖർ ഉത്ഘാടനം ചെയ്യും.

ന്യൂഡൽഹി:1998 ൽ ദക്ഷിണ ഡൽഹിയിൽ പ്രവർത്തനം തുടങ്ങിയ ശാന്തിഗിരി ആശ്രമത്തിന്റെ സിൽവർ ജൂബിലി സെന്റർ നവംബർ 20 ന് ഉപരാഷ്‌ട്രപതി ജഗദീപ് ധൻഖർ ഉത്ഘാടനം ചെയ്യും. പ്രാർത്ഥനാലയം,നൈപുണ്യ വികസന കേന്ദ്രo, യോഗ, ആയുഷ് ചികിത്സാ കേന്ദ്രം എന്നിവയെല്ലാം ആശ്രമത്തിലുണ്ട്. ജാതി – മത വ്യത്യാസമില്ലാതെ ലോക സമാധാനത്തിനുള്ള പ്രാർത്ഥനാകേന്ദ്രമെന്ന നിലയിൽ സെന്റർ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ പ്രസ്താവിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ നവംഞ്ചർ 17 ന് ഡൽഹി ലെഫ്.ഗവർണർ വി.കെ. സക്സേന ഉത്ഘാടനം ചെയ്യും.

