ഉത്തരേന്ത്യയിൽ അതിശൈത്യം

ന്യൂഡൽഹി:
ഉത്തരേന്ത്യയിൽ അതിശൈത്യം ആഞ്ഞടിച്ചതോടെ താപനില ഏറ്റവും താഴെത്തട്ടിലെത്തി. ഞായറാഴ്ച രാവിലെ ഡൽഹിയിലെ താപനില 3.5 ഡിഗിയായി താഴ്ന്നു. കനത്ത മൂടൽമഞ്ഞ് വാഹന ഗതാഗതം താറുമാറാക്കി. ജനുവരി 20 വരെ കനത്തമൂടൽ മഞ്ഞ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 5 മണിക്ക് പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.ഡൽഹിയിലേക്കുള്ള 18 ട്രെയിനുകൾ വൈകിയോടുന്നു. ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ദക്ഷിണ രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അതിശൈത്യവും മൂടൽ മഞ്ഞും അനുഭവപ്പെടുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസി ബി)കണക്ക് പ്രകാരം ഡൽഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) ഞായറാഴ്ച രാവിലെ 365 ആണ്.

